Malayalam lyrics
നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ പേടമാനോ കരിമീനോ നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍ കരിപൂശിയതാരോ കറുത്തവാവോ കാര്‍മുകിലോ ആരാണോ നേരാണോ ഞാനറിഞ്ഞില്ലാ ഓ നിന്റെ നീലത്താമരമിഴികൾ- ക്കാരാണഴകേകീ പേടമാനോ കരിമീനോ ഓ സിന്ദൂരച്ചാറോ ചുണ്ടില്‍ചെന്തൊണ്ടിപ്പഴമോ ഓ മന്ദാരപ്പൂവോ ഓ പൂന്തിങ്കള്‍പ്രഭയോ കവിളില്‍ കൈതപ്പൂങ്കുലയോ ഓ ശൃംഗാരച്ചിമിഴോ എന്താണോ ഞാനറിഞ്ഞില്ലാ ഏതാണോ ഞാനറിഞ്ഞില്ലാ ഓ നിന്റെ നീലത്താമരമിഴികൾ- ക്കാരാണഴകേകീ പേടമാനോ കരിമീനോ പുഞ്ചിരിച്ചാല്‍ പുറത്തു കാണ്മതു മുത്തോ...മുല്ലപ്പൂമൊട്ടോ സഞ്ചരിച്ചാല്‍ കുണുങ്ങിടുന്നതു പന്തോ ചെമ്പവിഴച്ചെപ്പോ ചെമ്പവിഴച്ചെപ്പോ ഓ മന്മഥനണയുന്നോ കാതില്‍ മന്ത്രം മൊഴിയുന്നോ ഓ മധുരം പകരുന്നോ അറിയില്ലാ എനിക്കുമറിയില്ലാ അറിയില്ലാ എനിക്കുമറിയില്ലാ നിന്റെ നീലത്താമരമിഴികൾക്കാരാണഴകേകീ പേടമാനോ കരിമീനോ നീണ്ടിരുണ്ടൊരു നിന്‍ വാര്‍മുടിയില്‍ കരിപൂശിയതാരോ കറുത്തവാവോ കാര്‍മുകിലോ ആരാണോ നേരാണോ ഞാനറിഞ്ഞില്ലാ
Song video
Song information
Music: രവീന്ദ്ര ജയിൻ
Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: സുഖം സുഖകരം
Explore this song
- Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
- Film / album: സുഖം സുഖകരം
- Composer: രവീന്ദ്ര ജയിൻ
- Lyricist: തിക്കുറിശ്ശി സുകുമാരൻ നായർ