Malayalam lyrics

ഭൂലോകം കറക്കും വീരൻ ശ്രീമാൻ സുരേശൻ

തീപ്പന്തം ജ്വലിക്കും, കണ്ണാലാളെ മയക്കും

പാരാകെ നടക്കും നാകകവാടം തുറക്കും

നാടാകെ നാടകം കൂടാനായ് ഒരുക്കം

നാലാളായ് നാല്പ്പതായ് പിന്നാലെ പരക്കം

നാട്ടിൽ നീ കുട്ടുവൻ നാട്യത്തിൽ നട്ടുവൻ

കനവാലേ യെൻട്രപോൽ ഊരെല്ലാം ഉൻ വഴി

സകലകലാവല്ലഭനേ തരുണികൾതൻ മനഹരനേ

പ്രണയകലാശാലയല്ലെ സുമലതതൻ പ്രിയതമനേ

നാടാകെ നാടകം കൂടാനായ് ഒരുക്കം

നാലാളായ് നാല്പ്പതായ് പിന്നാലെ പരക്കം

ഗ്രാമം കളിയുടെ കളരിയായ് കളിയാട്ടത്തിൻ കുളിരിലായ്

ഭവനം നിറയെ ഭാഷണം ഭുവനം കേളീമന്ദിരം

ഓരോ വയലും കളിയിടം കണിവെള്ളരിയുടെ വിളയിടം

ഓരോ കളിയും പുളകിതം കരതലമമരും പടനിലം

സകലകലാവല്ലഭനേ തരുണികൾതൻ മനഹരനേ

പ്രണയകലാശാലയല്ലെ സുമലതതൻ പ്രിയതമനേ

നാടാകെ നാടകം കൂടാനായ് ഒരുക്കം

നാലാളായ് നാല്പ്പതായ് പിന്നാലെ പരക്കം

പ്രേമത്തിൻ കേളികൊട്ടുമ്പോൾ തിരശീലത്തുമ്പിലാവേശം

മോഹത്താലാളൊരുങ്ങുമ്പോൾ തടശീലം മാറ്റി മാറ്റിയെല്ലാരും

കൈ മെയ്  മറക്കുന്നേ.. നാടാകേ ഒന്നായേ..

മെയ് മെയ് ഉരുമ്മുന്നേ..കളിയാടി നിൽക്കുന്നേ.. 

നാടാകെ ഉത്സവം കാണാനായ് ഒരുക്കം

ആറാട്ടും പൊറാട്ടും പിന്നാലേ കറക്കം

നാട്ടിൽ നീ കുട്ടുവൻ നാട്യത്തിൽ നട്ടുവൻ

കനവാലേ എൻട്ര പോൽ ഊരെല്ലാം ഉൻ വഴി

സകലകലാ വല്ലഭനേ തരുണികൾതൻ മനഹരനേ..

പ്രണയകലാശാലയിലെ സുമലതതൻ പ്രിയതമനേ

സകലകലാ വല്ലഭനേ തരുണികൾതൻ മനഹരനേ..

പ്രണയകലാശാലയിലെ സുമലതതൻ പ്രിയതമനേ

Song information

Music: ഡോൺ വിൻസന്റ്

Lyricist: വൈശാഖ് സുഗുണൻ

Singer: അലോഷി ആഡംസ്സന്നിധാനന്ദൻഅശോക് ടി പൊന്നപ്പൻസുബ്രഹ്മണ്യൻ കെ വിരാഖി രാമചന്ദ്രൻ

Film/album: സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ

Explore this song