Malayalam lyrics

നീ......... ഒരു മൗന രതി ബിംബമോ
ഞാൻ....... അതിലൂറും ഹിമ ബിന്ദുവോ...
നിത്യ ലാവണ്യമാം നീല നയനങ്ങളിൽ
നിശാഗന്ധിതൻ മന്ദഹാസങ്ങളിൽ
താനേയലിയുന്ന നിമിഷങ്ങളായ്....

ഈ..... വിളക്കുകകൾ തെളിയും
രജനയിലാപ്പൂവിരൽ...
എൻ..... കവിളിലിൽ തലോടുന്ന
സുഖമിന്നറിയുന്നു ഞാൻ
മുഖപടമഴിയും നീല നിലാവിൽ
ഒരു നിഴലായ് നീ പടരും കിനാവിൽ
ഓർമ്മകൾ നൽകി വീണ്ടും നീ അണയുന്നുവോ....?!!

ആ............. കവിളിൽ വിടർന്നു..
ശാരദ സന്ധ്യാംബരം.....
തേൻ...........കണമുതിരും നിൻ
ചൊടികളിൽ നീർമാതളം
കനവുകളെല്ലാം കവിതകളായി
കവിളുകൾ കണ്ണീർ കടലുകളായി
മോഹശലഭങ്ങളായ് ജന്മം അലയുന്നുവോ

ഗാനം കേൾക്കാൻ : eenam.com

Song information

Music: ബഹുവ്രീഹി

Lyricist: ജി നിശീകാന്ത്

Singer: ഗിരീഷ് സൂര്യനാരായണൻ

Film/album: ഓർമ്മകൾ

Explore this song