Malayalam lyrics
നീ അറിയാതൊരു നാൾ മിഴികളാം നദിതൻ മടിയിൽ ഒരു കിനാവുപോൽ ചുഴിയിൽ വീണുപോയി ഞാൻ പ്രണയലോല നീ മിഴി തുറന്നിടും വരെ നീ അറിയാതൊരു നാൾ മിഴികളാം നദിതൻ മടിയിൽ കാർമുകിൽ നിറമാറിലായ് ചായും മിന്നലായ് വേനലിൽ പൊഴിയുന്നൊരു ഈറൻ മാരിയായ് ഏതോ മൂകമാം സ്മിതം ചുണ്ടിൽ പൂത്തുവോ തൂവൽപോലെ വാനിൽ നാം ഉയരാൻ സമയം വരികയോ നീ അറിയാതൊരു നാൾ മിഴികളാം നദിതൻ മടിയിൽ ഒരു കിനാവുപോൽ ചുഴിയിൽ വീണുപോയി ഞാൻ പ്രണയലോല നീ മിഴി തുറന്നിടും വരെ നീ അറിയാതൊരു നാൾ മിഴികളാം നദിതൻ മടിയിൽ ഏതോ മൂകമാം സ്മിതം ചുണ്ടിൽ പൂത്തുവോ തൂവൽപോലെ വാനിൽ നാം ഉയരാൻ സമയം വരികയോ
Song information
Music: രാഹുൽ രാജ്
Lyricist: റഫീക്ക് അഹമ്മദ്
Singer: സുചിത് സുരേശൻ
Film/album: നാരായണീന്റെ മൂന്നാണ്മക്കൾ
Explore this song
- Singer: സുചിത് സുരേശൻ
- Film / album: നാരായണീന്റെ മൂന്നാണ്മക്കൾ
- Composer: രാഹുൽ രാജ്
- Lyricist: റഫീക്ക് അഹമ്മദ്