Malayalam lyrics
ധനുമാസത്തിങ്കൾ കൊളുത്തും തിരുവാതിര തിരി തെളിയുന്നു പൂന്തെന്നൽ പദം പാടുന്നു അനുരാഗപ്പുടവയുടുത്തും അഴകോടെ ചുവടുകൾ വെച്ചും അളിവേണിയിവളാടുന്നു (ധനുമാസ...) വരഗംഗാ തീർത്ഥവുമായ് നീ നിറമോലും തിലകവുമായ് ശിവശക്തിയെഴുന്നള്ളുന്നു പാർവ്വണ ചന്ദ്രമുഖാംബുജമോടെ പാർവതി വന്നു പദം തഴുകുന്നു പ്രണയ വികാര വിലോലിതയായി പരിഭവമായ് പകൽ മഴയായ് പാടുകയായ് (ധനുമാസ...) കടക്കണ്ണിൽ മഷിയിട്ട കന്യകളേ കൈക്കൊട്ടിക്കളിയുടെ പുകൾ പാട് ശ്രീത്വമെഴുന്നൊരു ശ്രീ പാർവതിയുടെ ശ്രീലമാം നടനത്തിലലിഞ്ഞാട് (ധനുമാസ...)
Song video
Song information
Music: രവീന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ എസ് ചിത്രകോറസ്
Raaga: സൗരാഷ്ട്രംകാംബോജിആനന്ദഭൈരവി
Film/album: പഞ്ചലോഹം
Explore this song
- Singer: കെ എസ് ചിത്രകോറസ്
- Film / album: പഞ്ചലോഹം
- Composer: രവീന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി