Malayalam lyrics
ദൂരെ മാറി നിൽപ്പതാണു സ്നേഹമെന്ന പുതിയ കാലപാഠമോതി ലോകമൊന്നുപോലെയായിടുന്നു ... ഊ ... ജാതിയും മതങ്ങളും മറന്നൊരേ വികാരമോടെ ഏകകോശജീവിയെ ഭയന്നു വാണിടുന്നു ഊ ... പുറം മോടികൾ മുഖംമൂടിയിൽ മറയുന്ന കാലം കളിചിരികളീൽ ഒരു മൗനം തെളിയുന്ന നേരം നിഴലാകിലുമരികത്തായ് അരുതേയെന്നോതും നവജീവിത വഴികാട്ടിടും ഒരു കോവിഡുകാലം ഹഹഹ ...ആഹാ ... ഹഹഹ ...ആഹാ ... ആർക്കറിയറിയാമീ കലികാലക്കേടുകൾ ചേർത്തെഴുതാമീ പുതുലോകക്കാഴ്ചകൾ ഓർത്തറിയാതേ വരുമോരോരോ മാറ്റങ്ങൾ ആർക്കറിയാം ആർക്കറിയറിയാമീ കലികാലക്കേടുകൾ ചേർത്തെഴുതാമീ പുതുലോകക്കാഴ്ചകൾ ഓർത്തറിയാതേ വരുമോരോരോ മാറ്റങ്ങൾ ആർക്കറിയാം കാലത്തിൻ കൈകളിൽ പാവകളായ് കാണാപ്പുറം തേടും യാത്രികർ നാം മോഹത്തിൻ നീർച്ചുഴിച്ചാലുകളിൽ നീന്താനിടംതേടും മാന്ത്രികർ നാം ആഗോളം ആടുന്ന കോലങ്ങൾ ഹഹഹ ...ആഹാ ... ഹഹഹ ...ആഹാ ...
Song information
Music: പ്രശാന്ത് പ്രഭാകർ
Lyricist: ഒ എസ് ഉണ്ണികൃഷ്ണൻ
Singer: ജി ശ്രീറാംവൈക്കം വിജയലക്ഷ്മി
Film/album: ആർക്കറിയാം
Explore this song
- Singer: ജി ശ്രീറാംവൈക്കം വിജയലക്ഷ്മി
- Film / album: ആർക്കറിയാം
- Composer: പ്രശാന്ത് പ്രഭാകർ
- Lyricist: ഒ എസ് ഉണ്ണികൃഷ്ണൻ