Malayalam lyrics
ദൂരേ ദൂരേ മാമലകൾ എങ്ങുമെങ്ങും പൂമരങ്ങൾ പച്ചയിൽ കുളിച്ചു നിൽക്കും എൻ്റെ കേരളം (2) ഒഴുകും കാട്ടരുവികൾ പൊന്നണിഞ്ഞ വയലുകളും കടലല ഉമ്മ വയ്ക്കും എൻറെ കേരളം (ദൂരെ ദൂരെ മാമലകൾ ) പുഞ്ചവയൽ പാടങ്ങൾ കതിരണിയും കാലത്ത് പെണ്ണാൾ കൊയ്ത്തരി വാളുമേന്തി നിരന്നു നീങ്ങുന്നു (2) മലനാടും സഖികളും തിരയും തീരവും ഒന്നുചേർന്നു കൈകൾ കോർക്കും എൻറെ കേരളം (2) ഓ ഓ ഓ ഓ (ദൂരേ ദൂരേ മാമലകൾ) മാവേലി തമ്പുരാൻ എഴുന്നള്ളും നാടിത് കേരം തേൻ കുട താലവുമേന്തി നിരന്നു നിൽക്കുന്നു (2) പേരാറും സഖികളും ഒഴുകും നാടിത് എല്ലാവർക്കും ഒരുമ നേരും എൻറെ കേരളം (2) (ദൂരേ ദൂരേ മാമലകൾ)
Song information
Music: പീറ്റർ ചേരാനല്ലൂർ
Lyricist: പീറ്റർ കെ ജോസഫ്
Singer: കെസ്റ്റർ
Film/album: എന്റെ കേരളം
Explore this song
- Singer: കെസ്റ്റർ
- Film / album: എന്റെ കേരളം
- Composer: പീറ്റർ ചേരാനല്ലൂർ
- Lyricist: പീറ്റർ കെ ജോസഫ്