Malayalam lyrics

ദിനമേ ദിനമേ

ഉയിരിൻ ചിറകാകുന്നൂ നീ

ചെറുതിൽ മുതലേ

പിരിയാനിഴലായേ

പാതപലതിലിതിലേ

പാഞ്ഞുകാലമകലേ

ജനകതുല്യ വിരലാൽ

പുണരുമുരസ്സിലിവനേ

OOOOO

ഗതിവേഗം മുറിയും നിമിഷം

പിരിയാനോ തുനിയും മനസ്സേ

ഒരു തിങ്കൾ കലപോൽ മുകിലിൽ

മറയാനോ കനവിൻ തിരിയേ

ഓർക്കും തോറും വ്യഥാ

തീയായ് മാറും സദാ

OOOO

വെൺ ധൂമമായ് മൃതിയോ പടരുന്ന നേരം

കൺ നീരിലായ് സ്മൃതിയോ ചിതറുന്നു താനേ

Song information

Music: സൂരജ് എസ് കുറുപ്പ്

Lyricist: ബി കെ ഹരിനാരായണൻ

Singer: മൃദുൽ അനിൽ

Film/album: കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്

Explore this song