Malayalam lyrics
തമ്പ്രാനേ ഈ ലോകം വാഴും ദൈവത്തമ്പ്രാനേ കണ്ണില്ലേ കണ്ണീരിന്നീണം കേൾക്കാൻ കാതില്ലേ സ്വപ്നങ്ങൾ വിൽക്കുന്നൂ ഞങ്ങൾ ദുഃഖം നെഞ്ചിലേറ്റുവാങ്ങുന്നൂ (തമ്പ്രാനേ - കാതില്ലേ) സ്നേഹത്തിൻ മുത്തും തേടീ മോഹത്തിര നീന്തി ശോകത്തിൻ ചിപ്പികൾ കെട്ടിയ ഹൃദയങ്ങൾ തേങ്ങീ തെരുവിന്റെ ആത്മാക്കൾ കരിമഷിക്കോലങ്ങൾ വിശപ്പിന്റെ വേദാന്തങ്ങൾ മടുത്ത വർഗ്ഗങ്ങൾ വിധിയുടെ കൈയിൽ വികൃതിയായ് തീരും വെറും കളിപ്പാട്ടങ്ങൾ ഈ മനുഷ്യർ ഇനിവേണ്ട ഞങ്ങൾക്ക് സ്വർഗ്ഗരാജ്യസൗഖ്യം (തമ്പ്രാനേ - നെഞ്ചിലേറ്റുവാങ്ങുന്നൂ)
Song information
Music: സാജൻ മാധവ്
Lyricist: ആർ കെ ദാമോദരൻ
Singer: കെ ജെ യേശുദാസ്
Film/album: രഘുവിന്റെ സ്വന്തം റസിയ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: രഘുവിന്റെ സ്വന്തം റസിയ
- Composer: സാജൻ മാധവ്
- Lyricist: ആർ കെ ദാമോദരൻ