Malayalam lyrics

തൂ ഹി റാണി തൂ ഹി സജ്‌നി 

തൂ മേരെ ഖ്‌വാബോം മെ ആയി 

മാന്തോപ്പിൽ വീശുന്ന മധുരക്കനി വീഴ്‌ത്തുന്ന 

മാലേയക്കുളിരുള്ള കാറ്റേ 

പൂമ്പാറ്റച്ചിറകുള്ള പുലർമഞ്ഞുപോലുള്ള 

പെണ്ണിന്നു കൂട്ടായിപ്പോരൂ 

കല്യാണരാവിന്റെ നാണം കഴിഞ്ഞില്ല 

പിരിയാനൊരുങ്ങുന്നതാരെ 

ഒന്നും മിണ്ടാതെ മായുന്നതെന്തേ 

തമ്മിൽ കാണാതെ പോകുന്നതെന്തേ 

നീയില്ലാതെ ഞാനിന്നാരോ 

പാടാതെ പോകുന്ന പാട്ടായ് 

നീയില്ലാതെ ഞാനിന്നാരോ 

പാടാതെ പോകുന്ന പാട്ടായ് 

നിന്നെ മാത്രം കാത്തേ നിൽക്കാം 

ശ്വാസത്തിൻ താളം തീരോളം 

ഈ ജീവന്റെ നാളം താഴോളം 

ഈ ജീവന്റെ നാളം താഴോളം 

ചേലോളം ചായങ്ങൾ പൂശും 

വാനിൽ കാർമേഘം മൂടുന്നതാണോ 

ചൂടും മുന്നേ വാടുന്നുവോ 

ഓമൽക്കിനാവിന്റെ പൂക്കൾ 

കണ്ണീരാറ്റിൽ ആടും ഓടം പോലേ 

അങ്ങേതീരം താനേ തേടുംനേരം 

ഉള്ളം പൊള്ളുന്നെന്നോ....

Song information

Music: അരുണ്‍ മുരളീധരൻ

Lyricist: മനു മൻജിത്ത്

Singer: അയ്രാൻ

Film/album: കക്ഷി:അമ്മിണിപ്പിള്ള

Explore this song