Malayalam lyrics

തുഴയുമോ തുടരുമോ കടലറിഞ്ഞു ദൂരെ

ഉയരുമീ തിരകളെ ചിറകരിഞ്ഞു നേരെ

ഒരേ നിഴൽ വല നിരന്നോ ആധിയാഴി മേലെ ചെരാതു പോൽ കണ്ണിണകളൊന്നു പിടയേ

(തുഴയുമോ)

കാറ്റിലുടഞ്ഞാലും വേർത്തു പിടഞ്ഞാലും

ഇരുൾപ്പൊഴിയേ തുളച്ചെതിരായ്..

ചാട്ടുളികൾ പോലെ കൂർത്തമിഴിയാലേ

തിരഞ്ഞകലെ പൊരുൾ തൊടുവാൻ

ചോരാതെ കടൽ കനിവേകാം

അടിയെത്തും വല ചിതറീടാം

കെടാക്കാലം കിനാനാളം കഥയായി മാറുമോ നീരുള്ളിൽ ഇരവുറയുമ്പോഴിനിയെവിടീ പാഴ്‌വലയെറിയാൻ

ആഴങ്ങൾ കരമൊഴിയുമ്പോഴുരു

തിരികെ താണ്ടുമറിയാ ദൂരം

(തുഴയുമോ )

Song information

Music: അൽഫോൺസ് ജോസഫ്

Lyricist: ജോ പോൾ

Singer: സിയാ ഉൾ ഹഖ്

Film/album: പന്ത്രണ്ട്

Explore this song