Malayalam lyrics
(M) തുളസി പൂവുകളെ സുഗന്ധ രാവുകളെ (F)കാറ്റിലൊഴുകി വരും ശ്രാവണ പ്രണയ സ്മരണകളെ (M)ഞാനുമോമൽ സഖി യുമായി പൂനിലാവൊളിയിൽ (F)ഒന്നു ചേരുകയാണു വീണ്ടും നിങ്ങൾ സാക്ഷികളായി. (M) തുളസി പൂവുകളെ സുഗന്ധ രാവുകളെ.. (M) അനുരാഗ പൂമഴയിൽ കുളിക്കുമ്പോഴും എങ്ങനിതുവരെ നമ്മൾ തമ്മിൽ പിരിഞ്ഞിരുന്നു (F)പരിഭവം തീരുമീ സ്വപ്നസുന്ദരി രാത്രിയിൽ എന്തു മോഹം എന്തു ദാഹം എന്തൊരനുരാഗം (M) തുളസി പൂവുകളെ സുഗന്ധ രാവുകളെ (M) എങ്ങനിതുപോലെന്റെ മടിയിൽ നീയുറങ്ങുമ്പോൾ സ്വർഗ നിർവൃതി കൊണ്ടു ഞാനൊരു തെന്നലായെങ്കിൽ (F)എങ്കിൽ ഞാനാതെന്നലിൽ അലിയുമാത്മ സുഗന്ധമായ് എന്റെ യുള്ളിൽ നിന്റെ യുള്ളിൽ എന്തൊരുന്മാദം.. (M) തുളസി പൂവുകളെ സുഗന്ധ രാവുകളെ (F)കാറ്റിലൊഴുകി വരും ശ്രാവണ പ്രണയ സ്മരണകളെ (M)ഞാനുമോമൽ സഖി യുമായി പൂനിലാവൊളിയിൽ (F)ഒന്നു ചേരുകയാണു വീണ്ടും നിങ്ങൾ സാക്ഷികളായി. (M) തുളസി പൂവുകളെ സുഗന്ധ രാവുകളെ......
Song information
Music: റെജു ജോസഫ്
Lyricist: അനിൽ വി നാഗേന്ദ്രൻ
Singer: ഉണ്ണി മേനോൻസോണിയ ആമോദ്
Film/album: തീ
Explore this song
- Singer: ഉണ്ണി മേനോൻസോണിയ ആമോദ്
- Film / album: തീ
- Composer: റെജു ജോസഫ്
- Lyricist: അനിൽ വി നാഗേന്ദ്രൻ