Malayalam lyrics

താളം പോയ് തപ്പും പോയിന്ന് 

രാവിൻ ചാമ്പലടിഞ്ഞേ... 

ആ ചാമ്പൽക്കൂനേല് തീ നാളം 

നീറിയെരിഞ്ഞേ...     

ആടിപ്പെയ് കാറ്റേ.. നാളം നീ കണ്ടോ.. 

വരും വരായ്ക പോൽ 

വീശുന്നോ വീശില്ലെന്നോ.. 

പോരുന്നോ പൊരില്ലെന്നോ.. 

വീശുന്നോ വീശില്ലെന്നോ.. 

പോരുന്നോ പൊരില്ലെന്നോ.. 

താളം പോയ് തപ്പും പോയിന്ന് 

രാവിൻ ചാമ്പലടിഞ്ഞേ... 

ആ ചാമ്പൽക്കൂനേല് തീ നാളം 

നീറിയെരിഞ്ഞേ...  

പകലോ.. രാത്രിയോ.. 

വെളിച്ചമോ.. ഇരുളോ.. 

നിഴലോ.. നാളമോ..  

ശെരിക്കുമീ.. പൊരുളേതോ..

നിൻ ജീവിതമിത് മറ്റാരോ കാണും 

സ്വപ്നമോ.. സത്യമോ.. മായയോ..

കാലത്തിൻ ജാലത്തിൻ നൂലേണിയിൽ 

കോലങ്ങൾ പാവയ്ക്കൂത്താടുന്നുവോ..

താളം പോയ് തപ്പും പോയിന്ന് 

രാവിൻ ചാമ്പലടിഞ്ഞേ... 

ആ ചാമ്പൽക്കൂനേല് തീ നാളം 

നീറിയെരിഞ്ഞേ...     

ആടിപ്പെയ് കാറ്റേ.. നാളം നീ കണ്ടോ.. 

വരും വരായ്ക പോൽ 

വീശുന്നോ വീശില്ലെന്നോ.. 

പോരുന്നോ പൊരില്ലെന്നോ.. 

വീശുന്നോ വീശില്ലെന്നോ.. 

പോരുന്നോ പൊരില്ലെന്നോ..

Song information

Music: ജേക്സ് ബിജോയ്

Lyricist: റഫീക്ക് അഹമ്മദ്

Singer: നാഞ്ചിയമ്മജേക്സ് ബിജോയ്സംഗീത സചിത്ത്

Film/album: അയ്യപ്പനും കോശിയും

Explore this song