Malayalam lyrics
ഹേ....ഹേ...ഹോ...ഹോ...മ്...മ്...മ്... ലാ... ല.... ല.... ലാ.... ല... ല തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം.... ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...(2) മംഗളങ്ങൾ പാടാൻ വന്നൂ രാപ്പാടികൾ ...... കിനാമൈനകൾ.............ഹോ..ഹോ....ഹോ.... തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം.... ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം... തങ്കമഞ്ഞൾപ്പൊടി തൂകുന്നൂ തിങ്കൾ നിന്റെ ഇളം നെഞ്ചിൽ... കുങ്കുമച്ചാറലയിൽ നിന്നുടെ അംഗരാഗ മദം തിങ്ങീ....ഓ...ഓ..(2) ഇന്ദ്രലോക പഥങ്ങൾ വർണ്ണ ദീപാവൃതം.... സുധാ നിർഭരം.....ഹോ...ഹോ.....ഹോ..... തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം.... ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം... ശില്പധന്യ കുടീരമിതിൽ നീ... കല്പനാരുണ സുന്ദരിയായ്..... ചിത്രവീണയിൽ അംഗുലി തഴുകി... എത്ര പൂക്കണിവല്ലരികൾ.........(2) അന്തരംഗം തേടി യുഗ്മ ഗാനാമൃതം... നിശാസംഗമം............. തിരുതാലി പൊന്നുരുകും ലോലസുമംഗല യാമം.... ഇരുഹൃദയത്തിൽ തിരുവാതിര മഴ പൊഴിയും നേരം...(2)
Song video
Song information
Music: പ്രദ്യുമൻ ശർമ്മ
Lyricist: പയ്യാമ്പ്ര ജയകുമാർ
Singer: എം ജി ശ്രീകുമാർസുജാത മോഹൻ
Film/album: സ്നേക്ക് അൻഡ് ലാഡർ
Explore this song
- Singer: എം ജി ശ്രീകുമാർസുജാത മോഹൻ
- Film / album: സ്നേക്ക് അൻഡ് ലാഡർ
- Composer: പ്രദ്യുമൻ ശർമ്മ
- Lyricist: പയ്യാമ്പ്ര ജയകുമാർ