Malayalam lyrics

താരം തേടും മിഴികളും

കനവിൽ നിറയും നിറങ്ങളും

നോവിൽ നനയും വേളയിൽ

തെന്നലായി ഞാൻ വരാം

മൊഴികൾ തേടും ഈണവും

മഴയിൽ കാക്കും ഭൂമിയും

വെയിലിൽ എരിയും വേളയിൽ

മേഘമായി ഞാൻ തൊടാം 

വാനം തേടും മോഹവും

മൗനം തേടും പദങ്ങളും

വഴികൾ തേടി അലയവേ

ശ്വാസമായി ഞാൻ വരാം

നീ നിറയും മിഴിതൾകളും..

നനയും കവിൾത്തടങ്ങളും

അലിവു തേടും വേളയിൽ

തൂവലായി ഞാൻ തൊടാം..

അറിയാത്തോരിയീണം

മൊഴിയാതെയെൻ ചുണ്ടിൽ..

കേഴുന്നോരാസ്വരം നെഞ്ചിലേന്തി

പൊഴിയാതെ നിന്നുള്ളിൽ തേങ്ങുന്നൊരാസ്വപ്നം

പറയാതെയെൻ മാറിൽ എങ്ങു നിന്നേ

അരികിൽ എവിടെ കനവിൻ കരയിൽ..

തളരാതണയുന്നു നാമൊന്നായി...

അരികിൽ എവിടെ.. കനവിൻ കരയിൽ..

തളരാതുയരുന്നു നാമൊന്നായി

നിറങ്ങൾ തേടുന്നു.... നാം....

നിറങ്ങൾ തേടുന്നു.... നാം....

നിറങ്ങൾ തേടുന്നു.... നാം....

നിറങ്ങൾ തേടുന്നു.... നാം....

നിറങ്ങൾ തേടുന്നു.... നാം....നിറങ്ങൾ തേടുന്നു.... നാം....

Song information

Music: ടി എസ് വിഷ്ണു

Lyricist: അനൂപ് നാരായണൻ

Singer: പ്രിയ ജെർസൻ

Film/album: എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ

Explore this song