Malayalam lyrics

തീരം തേടുമേതോ.. തിരതൻ നെഞ്ചിലായ്
കനൽ തീർക്കുമാ കാല്പാടുകൾ തേടി 
ഞാനീ വീഥി പുൽകവേ.
മഴയായ് പെയ്തുതീരും..
നോവിൻ മേഘമായ്
നീ വാനിലേക്കിന്നുയരവേ
ഇനിയീ രാവും മൂകമോ പതിയേ..
മെഴുതിരിയായ് ഉരുകിവീഴും മൗനമേ..
മിഴികൾ പുണരും നാളുകൾ... ഇനി ദൂരേ
നിഴലായ് നീ പോകും വഴിയേ ഞാൻ തനിയേ
എരിയും മനസ്സിൽ നിൻ... ഓർമ്മകൾ
ഒഴുകും രാഗമോ നീറും വിരഹമോ... നീ
ഞാൻ തേടും ജീവനേ

Song information

Music: സജാദ് അസീസ്‌

Lyricist: സാന്ദ്ര പരമേശ്വരൻ

Singer: ഗോകുൽ ഏക്നാഥ്‌

Film/album: കല്ല്യാണിസം

Explore this song