Malayalam lyrics

താരാട്ട് പാടിയുറക്കിയില്ലെങ്കിലും

തണലായിരുന്നെനിക്കച്ഛൻ..

കണ്ണിമ തെന്നാതെ കൂട്ടിരിക്കുന്നൊരു

കാവൽ വിളക്കെനിക്കച്ഛൻ

കാവൽ വിളക്കെനിക്കച്ഛൻ.

(താരാട്ട്..)

ഏകാന്തസന്ധ്യേ നീ കണ്ടുവോ നിൻ

താരാപഥങ്ങൾക്ക് താഴെ..

സ്നേഹാർദ്ര ഭാവം തുളുമ്പുന്നൊരീ സൂര്യ -

താതന്റെ തൂവിരൽസ്പർശം

അറിയുന്നു ഞാനാ..

സ്നേഹാമൃതത്തിൻ

മാധുര്യമൂറും മനസ്സ്..

അറിയുന്നു ഞാനാ..

സ്നേഹാമൃതത്തിൻ

മാധുര്യമൂറും മനസ്സ്..

(താരാട്ട്..)

ഓർമ്മകൾ പൂക്കും മഹാവൃക്ഷമേ.. നിന്റെ

പൂന്തണൽ ചില്ലയിലെങ്ങോ..

കൂടുകൂട്ടും കിളികുഞ്ഞായിരുന്നു ഞാൻ നീ അറിയുന്നുവോ എന്നെ..

ജന്മാന്തരങ്ങളിൽ പൂവിട്ടു

നിൽക്കുന്നൊരെൻ ജീവ-

ശാഖി നീയല്ലേ..

ജന്മാന്തരങ്ങളിൽ പൂവിട്ടു

നിൽക്കുന്നൊരെൻ ജീവ-

ശാഖി നീയല്ലേ..

(താരാട്ട്..)

Song information

Music: സുധേന്ദു രാജ്

Lyricist: പ്രകാശ് കല്യാണി

Singer: സിജു കുമാർ

Film/album: റെഡ് റിവർ

Explore this song

Song video

Watch on YouTube