Malayalam lyrics

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം...

കാര്‍മേഘക്കൊമ്പന്‍മാര്‍ക്കൊപ്പം കൂടാന്‍...

തിങ്കള്‍പൊൻതേരില്‍ ഭൂലോകം ചുറ്റാന്‍

കാര്‍മേഘക്കൊമ്പന്‍മാര്‍ക്കൊപ്പം കൂടാന്‍...

തിങ്കള്‍പൊൻതേരില്‍ ഭൂലോകം ചുറ്റാന്‍

ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം

പൂരം പൊടിപൂരം തൃപ്പൂരം വല്ലാത്തൊരു പൂരം

ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം

പൂരം പൊടിപൂരം തൃപ്പൂരം വല്ലാത്തൊരു പൂരം

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

കൊടിയേറും നേരം....

ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം...

ചീറിവരും ചെമ്പുലിയെ ചുണ്ടെലിയാക്കാം...

വീശിവരും വെള്ളിവാല് വെള്ളരിയാക്കാം

വീശിവരും വെള്ളിവാല് വെള്ളരിയാക്കാം

ചന്ദ്രബിംബമിങ്ങെടുത്ത്... ചേങ്ങലയാക്കാം

 ചേങ്ങലയാക്കാം ... ചേങ്ങലയാക്കാം

വെള്ളിവാനിലേയ്ക്ക് ചെപ്പ് തട്ടിമറിക്കാം

തട്ടിമറിക്കാം...തട്ടിമ റിക്കാം

വര്‍ണ്ണഘോഷമോടെയങ്ങ് ചുറ്റിനടക്കാം...

ചുറ്റിനടക്കാം...ചുറ്റി നടക്കാം...

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

കാര്‍മേഘക്കൊമ്പന്‍മാര്‍ക്കൊപ്പം കൂടാന്‍...

തിങ്കള്‍പൊൻതേരില്‍ ഭൂലോകം ചുറ്റാന്‍

ഗോളം മറുഗോളം ഭൂഗോളം വല്ലാത്തൊരു ഗോളം

പൂരം പൊടിപൂരം തൃപ്പൂരം വല്ലാത്തൊരു പൂരം

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

താരം ചെന്താരം കണ്‍ചിമ്മും നേരം

പൂരം പൊന്‍പൂരം കൊടിയേറും നേരം

കൊടിയേറും നേരം...കൊടിയേറും നേരം

തന നാനന്നാനാ തന നാനന്നാനാ തന നാനന്നാനാ

Song information

Music: ഇളയരാജ

Lyricist: പ്രഭാവർമ്മ

Singer: വിജയ് യേശുദാസ്കെ ജെ ജീമോൻ

Film/album: ക്ലിന്റ്

Explore this song