Malayalam lyrics

താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ
കൂടുംകൂട്ടി പാടും മൈനേ തേടും രാഗം എന്താണാവോ
തൂമഞ്ഞും വീഴും നിലാവിൽ
സ്വപ്‌നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ
മൗനങ്ങൾ പുൽകി നിന്നതോ ..

ഓളങ്ങൾ വന്നെത്തി ചാരെ
തീരങ്ങൾ മാഞ്ഞു പോകേ 
മോഹങ്ങൾ പൂവിട്ടു നിന്നു
താരങ്ങൾ മേലെ ..ഹേ ..ഏഹേഹേ ..ഏഹേഹേ
ഓളങ്ങൾ വന്നെത്തി ചാരെ
തീരങ്ങൾ മാഞ്ഞു പോകേ 
മോഹങ്ങൾ പൂവിട്ടു നിന്നു
താരങ്ങൾ മേലേ ....

തൂമഞ്ഞും വീഴും നിലാവിൽ
സ്വപ്‌നങ്ങൾ പെയ്യുന്ന രാവിൽ
കാറ്റിന്റെ കാണാക്കരങ്ങൾ.. വന്നെന്നെ മൂടുന്നിതാ
വർണ്ണങ്ങൾ പാകി വന്നതാണോ ..
മൗനങ്ങൾ പുൽകി നിന്നതോ ..
താനേ പൂക്കും നാണപ്പൂവേ കാലംതെറ്റി വന്നതാണോ ..
ആ ...

Song video

Watch on YouTube

Song information

Music: റെക്സ് വിജയൻ

Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

Singer: ജോബ് കുര്യൻസപ്തപർണ്ണ ചക്രവർത്തി

Film/album: സപ്തമ.ശ്രീ.തസ്ക്കരാഃ

Explore this song