Malayalam lyrics
താനേ തിരയുവതാരെ, പാവം നെഞ്ചേ കരയുവതെന്തേ അലയും കാറ്റിന്റെ കണ്ണീരിലാണോ നീ അലിയും മഞ്ഞിന്‍ മണിത്തൂവലാണോ നീ സ്നേഹമേ... (താനേ) കാലം താമരനൂലില്‍ നിനക്കൊരു പൂവല്ലിയൂഞ്ഞാല്‍ കിനാവു തന്നു നീയെന്‍ മാനസവാതില്‍ തുറന്നൊരു ഗാനത്തിനായ് ചെവിയോര്‍ത്തു നിന്നു തേങ്ങും ജീവനില്‍ നീ ഇടം തേടും കണ്ണുനീര്‍ത്തുള്ളി പോലെ (താനേ) ദൂരെക്കാണും വെളിച്ചം നിനക്കൊരു നാളില്‍ വിരുന്നിനു കാത്തു നിന്നു തമ്മില്‍ കാണാതെയെങ്ങോ തുടിക്കുന്ന പെണ്ണിന്‍ മനം പോലെ രാത്രി വന്നു നോവും വീഥിയില്‍ നീ വഴിമാറും വേദനയെന്നപോലേ.... (താനേ)
Song information
Music: അൽഫോൺസ് ജോസഫ്
Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
Singer: അജയ് സത്യന്‍
Film/album: ആത്മകഥ
Explore this song
- Singer: അജയ് സത്യന്‍
- Film / album: ആത്മകഥ
- Composer: അൽഫോൺസ് ജോസഫ്
- Lyricist: ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ