Malayalam lyrics

തിങ്കള്‍പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി
പെണ്മണി കണ്മണി

അവരിനിയും നിന്‍ നിഴലാകും
അനുദിനവും നിന്‍ തുണയാകും
കളിപറയും കിളികഥ പറയും
പുതിയൊരു വാനം തുയിലുണരും
മഴവെയിലണിമേഘം
കരളിലെ മൈനാകം
മിഴിതുടയ്ക്കുമോ നീയും
ഇതള്‍പിടയ്ക്കുമോ വീണ്ടും

ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി

കനകനിലാവിന്‍ വളപണിയും
കരളൊരു നീലപ്പുടവ തരും
കുറുമൊഴിയാമൊരു പൂവിരിയും
പുലരിയിലേതോ നിറമണിയും
മധുരിതമിനി ഭൂമി തളിരിടുമനുഭൂതി
മിഴിതുടയ്ക്കുമോ നീയും
ഇതള്‍ പിടയ്ക്കുമോ വീണ്ടും

ചിരവിഷാദമേ മിഴിചിരാദിലെ തിരിതൊടാതെ നീ
കുഞിക്കിനാവിലെ അരിപ്പിറാവിനെ
ഇനി തൊടാതെ നീ
തിങ്കള്‍ പൊട്ടു തൊട്ട പെണ്‍മണി
തഞ്ചമാടും പാവം കണ്മണി

ഓഹോ

Song video

Watch on YouTube

Song information

Music: ബെന്നി ജോൺസൻ

Lyricist: സച്ചിദാനന്ദൻ പുഴങ്കര

Singer: ശങ്കർ മഹാദേവൻ

Film/album: ഫൈവ് ഫിംഗേഴ്‌സ്

Explore this song