Malayalam lyrics
ഡേയ് ഈ ചക്കട വണ്ടി പായണതെങ്ങോട്ടാ ഡ ഡ്ഡ ഡ്ഡ ഡേയ് ചാരായക്കുപ്പി തുള്ളണ കണ്ടിട്ടാ ഡേയ് കാക്കാലൻ ഞണ്ട് ചാടണതെങ്ങോട്ടാ ഡ ഡ്ഡ ഡ്ഡ ഡേയ് പച്ചോലക്കോഴി കൂവണ കേട്ടിട്ടാ താന്തോന്നി പൂന്നുള്ളി പായുന്ന നേരം തോരാത്ത തേൻതുള്ളി തേടുന്ന നേരം കാണാത്ത പൂരങ്ങൾ കാണാനായ് വേഗം കുതിച്ചുപൊ ചെല്ല്ല ചങ്ങാതീ തിരുവിൽവാമല മേലേ കരിനീലപ്പുക തൂകി പിടികിട്ടാക്കൂട്ടം കൂത്താടണ ശകട തകിടല്ലേ ചെറു പാലം താണ്ടുമ്പോൾ മുറിവീടിപ്പുകയൂതി ചിരി തൂകിച്ചുമ്മാ കൂരായണ പാടും തരമല്ലെ കുന്നോളം സ്നേഹം വാരി തന്നാലും വേണ്ടന്നെല്ലാമോതി താളം തുള്ളാതെ കില്ലാടിക്കുഞ്ഞാടെ മുട്ടോളം ചാടിക്കേറി അകാശം തൊട്ടെന്നോതിക്കൊണ്ട് കേമം ചൊല്ലാതെ കുറുവാലി പൂമീനേ എല്ലാരും ഒന്നായാൽ ഉല്ലാസക്കാലം കാണാത്ത പൂരങ്ങൾ കാണാനായ് വേഗം കുതിച്ചുപൊ ചെല്ല്ല ചങ്ങാതീ....ഹേ ഡേയ് ഈ ചക്കട വണ്ടി പായണതെങ്ങോട്ടാ ക ക കാറ്റേ ചാരായക്കുപ്പി തുള്ളണ കണ്ടിട്ടാ കുഴിയാനക്കുളമേറി പടു കൂറ്റൻവളവേറി അടിതെറ്റാതേറെപ്പാഞ്ഞോടിയ ചീറ്റപ്പുലിയല്ലെ എരി വേനൽ വഴിനീളെ ചെറു കൂടൽ കുളിരോടെ കുഴലൂതും നേരം പാടാനൊരു ഞാറ്റക്കിളിയുണ്ടോ ഓ മാനത്തെ മേഘം പോലെ താഴൽ കൂടോടിച്ചാടിച്ചാടി കണാം ഇന്നൊന്നായ് കണികാണാ കോലങ്ങൾ നേരം പോയ് നേരെ നമ്മൾ വേഗം പോയ് ഏറെ ദൂരം താണ്ടി നേരെ ചെല്ലുമ്പോൾ തുടി മേഘത്താളങ്ങൾ ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടാ ഓ.... കാണാത്ത പൂരങ്ങൾ കാണാനായ് വേഗം കുതിച്ചുപൊ ചെല്ല്ല ചങ്ങാതീ ഡേയ് ഈ ചക്കട വണ്ടി പായണതെങ്ങോട്ടാ ഡ ഡ്ഡ ഡേയ് ചാരായക്കുപ്പി തുള്ളണ കണ്ടിട്ടാ ഡ ഡ്ഡ ഡ്ഡ ഡേയ് കാക്കാലൻ ഞണ്ട് ചാടണതെങ്ങോട്ടാ ഡ ഡ ഡേയ് പച്ചോലക്കോഴി കൂവണ കേട്ടിട്ടാ
Song video
Song information
Music: ഷാൻ റഹ്മാൻ
Lyricist: രാജീവ് ആലുങ്കൽ
Singer: പ്രദീപ് പള്ളുരുത്തിയാസിൻ നിസാർസച്ചിൻ വാര്യർഅനൂപ് എസ് നായർ
Film/album: ദി മെട്രോ
Explore this song
- Singer: പ്രദീപ് പള്ളുരുത്തിയാസിൻ നിസാർസച്ചിൻ വാര്യർഅനൂപ് എസ് നായർ
- Film / album: ദി മെട്രോ
- Composer: ഷാൻ റഹ്മാൻ
- Lyricist: രാജീവ് ആലുങ്കൽ