Malayalam lyrics

ഞാനാളുന്ന തീയിൽ നിന്ന്

നീഹാരങ്ങൾ പെയ്യുന്നുണ്ടേ..

നോവിൽപൂത്ത പൂവിൽനിന്ന് തേനൂറുന്നുണ്ടേ..

വർഷംതന്ന ഹർഷം കണ്ട്

വേനൽതുമ്പി പാടുന്നുണ്ടേ

കാലംനല്ല കാലം പട്ട്

നൂലാവുന്നുണ്ടേ..

വാടാതിന്നലേ..

നേടാമിന്നിനേ..

മോഹം കൊണ്ടേ നെയ്യാം നാളെകൾ

ഈ നാദം..ഈ ഗാനം കേൾക്കൂ ലോകമേ..

കാലം തന്ന ജാലം എന്റെ ഈ സംഗീതമേ..

Song information

Music: അമൃത് രാംനാഥ്

Lyricist: വൈശാഖ് സുഗുണൻ

Singer: ഹിഷാം അബ്ദുൾ വഹാബ്

Film/album: വർഷങ്ങൾക്കു ശേഷം

Explore this song