Malayalam lyrics

അഹഹഹഹാ..ആ...ആ..ആ....ആ

ഒഹൊഹൊഹോ..ഓ...ഓ...ഓ...ഓ

ഞാനൊരു രാജാവായാൽ

നിന്നെ റാണിയാക്കാം പെണ്ണേ

ഞാനൊരു രാജാവായാൽ

നിന്നെ റാണിയാക്കാം പെണ്ണേ

കൊച്ചു രാജകുമാരനും രാജകുമാരിയും തോളിലേറി തുള്ളേണം നിന്റെ

തോളിലേറി തുള്ളേണം

          [ ഞാനൊരു......

കരളിന്റെ ഉള്ളിൽനിന്നും 

പ്രണയത്തിൻ നൂലെടുത്ത്

പെണ്ണേനിൻ പേരെഴുതി

ഹൃദയത്തിൽ അറിയാതെ ഞാനെഴുതി

ഒളിഞ്ഞും മറഞ്ഞും എന്നെ 

ഇടയ്ക്കു നീ നോക്കുന്നുണ്ടെന്നറിഞ്ഞെന്നും 

ഞാൻ നടന്നു

നിൻ മനസിൽ ഞാൻ

ഉണ്ടെന്ന നേരറിഞ്ഞു

പലവട്ടം നിന്നോട് പറയാൻ ഞാനടുത്തപ്പോൾ

പറയാനുള്ളതു മാത്രം മറന്നുപോയി

പറഞ്ഞില്ലെങ്കിലും പൊന്നിൽ അറിയാമെങ്കിലും കണ്ണേ 

അതുമാത്രം കേൾക്കാൻ ഞാൻ കൊതിച്ചു പോയി എന്നേ കൊതിച്ചുപോയി

          [ ഞാനൊരു ......

ചന്നം ചിന്നം മഴതുള്ളി മണ്ണിൻ നെഞ്ചിൽ പതിച്ചപ്പോൾ

വിണ്ണിൻ കണ്ണിൽ നാണം വന്നു

ഞാനും നീയും 

തമ്മിൽതമ്മിൽ നോക്കി നിന്നു

മുറ്റത്തുള്ള മുല്ലപെണ്ണ് ഞാൻ ചെന്നൊന്നു പറഞ്ഞപ്പോൾ

കടലോളം പൂക്കൾതന്നു

ഞാനതും ചൂടി നിനക്കായി കാത്തുനിന്നു

കവിയല്ല ഞാനെങ്കിലും

കരളിലെ നിന്റെ രൂപം

കടലാസിൽ കുറിച്ചപ്പോൾ കവിതയായി

കരകാണാ കടലാണ്

കരളിലെ പ്രേമമെന്ന്

കവി പണ്ട് പറഞ്ഞത് വെറുതേയല്ലേ

അതു വെറുതേയല്ലേ

         [ ഞാനൊരു....

Song video

Watch on YouTube

Song information

Music: നാദിർഷാ

Lyricist: നാദിർഷാ

Singer: വിനീത് ശ്രീനിവാസൻറിമി ടോമി

Film/album: കബഡി കബഡി

Explore this song