Malayalam lyrics
ജീസസ് യൂ ആർ മൈ സേവ്യർ യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ ജീസസ് യൂ ആർ മൈ ലൈറ്റ് ലീഡ് മീ കൈൻഡ്ലി റ്റു ഹെവെൻലി ഹൈറ്റ്സ് യേശൂ ജീവന്റെ നാഥാ സ്നേഹരാജ്യത്തിൽ നീ രാജൻ നീയേ ദീപനാളം ഇരുൾ മൂടിയ പാതകളിൽ മാധുരി പോലെ മുന്തിരിത്തോപ്പിൽ കാതരമായ് നീ പൂക്കുമ്പോൾ വേദന തോറും സാന്ത്വനമേകും കൈവിരലായ് നീ തഴുകുമ്പോൾ തൂമയെഴും തൂവലുമായ് പാറി നടക്കുന്നതാരേ ശീതളച്ഛായയിലൂടെ നീയെൻ പ്രിയതോഴൻ നറും ശോശന്നപ്പൂവണിയൂ പൂവിൻ മധു പോലെ പ്രണയാർദ്രതയായ് നിറയൂ ആതിരപോലെ പ്രാണനിലേതോ കാമനയായ് നീ നിൽക്കുമ്പോൾ ഭാവനതോറും മായികമാകും താരകമായ് നീ അണയുമ്പോൾ രാഗിണിയായ് ചന്ദ്രികയോ ചാമരം വീശുന്നു മെല്ലേ ജാലകവാതിലിലൂടെ ജീസസ് യൂ ആർ മൈ സേവ്യർ യൂ ആർ ദേർ ഇൻ മൈ ലൈഫ് ഫോർ എവർ ജീസസ് യൂ ആർ മൈ ലൈറ്റ് ലീഡ് മീ കൈൻഡ്ലി റ്റു ഹെവെൻലി ഹൈറ്റ്സ്
Song information
Music: ജോൺസൺ
Lyricist: സച്ചിദാനന്ദൻ പുഴങ്കര
Singer: ജി വേണുഗോപാൽപി വി പ്രീത
Film/album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
Explore this song
- Singer: ജി വേണുഗോപാൽപി വി പ്രീത
- Film / album: കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ)
- Composer: ജോൺസൺ
- Lyricist: സച്ചിദാനന്ദൻ പുഴങ്കര