Malayalam lyrics
ജീവിതമാം യാത്രയിൽ മായുന്നിതാ മോഹങ്ങൾ മറന്നുപോകും കനവുപോലെ മറക്കുവാൻ കഴിയുമോ നൊമ്പരങ്ങൾ (ജീവിതമാം ... ) ഓർമ്മകളോടി എത്തുന്ന നേരം നെഞ്ചിലുഭാരം തളരുന്നു പാവം പൂവായ് തണലായ് നീകൂടെ വേണം നിൻ ചുണ്ടിലെ ചിരി കൂടെ വേണം നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ അറിയുമോ എൻ സ്നേഹം (ജീവിതമാം ... ) ഓരോ മുകിലായ് ഉണരും ഋതുകൾ മായുമോ മറയുമോ ഇനിയുള്ള കാലം നോവു തൻതോണിയിൽ അലയുന്നിതാ നിഴലില്ലാ തീരത്തൊന്നണയാൻ നീറുമെൻ കണ്ണിലെ കണ്ണീരിനറിയുമോ അറിയുമോ എൻ സ്നേഹം (ജീവിതമാം ... )
Song information
Music: ലത്തീഫ് മുല്ലശ്ശേരി
Lyricist: പ്രദീഷ് ഉണ്ണികൃഷ്ണൻ
Singer: സരിഗശ്രീ മോഹൻ
Film/album: തേരോട്ടം
Explore this song
- Singer: സരിഗശ്രീ മോഹൻ
- Film / album: തേരോട്ടം
- Composer: ലത്തീഫ് മുല്ലശ്ശേരി
- Lyricist: പ്രദീഷ് ഉണ്ണികൃഷ്ണൻ