Malayalam lyrics

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...

ഒരു ലോലമാം നറുതുള്ളിയായ്...

ഒരു ലോലമാം നറുതുള്ളിയായ്...

നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...

ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...

പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...

മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...

പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...

നനഞ്ഞു നിന്ന മലരേ....  നീ എനിക്കു പുണരാൻ മാത്രം...

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...

നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...

നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...

ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...

ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...

ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞു നിൽക്കേ...

ഒരു ലോലമാം നറുതുള്ളിയായ്...

ഒരു ലോലമാം നറുതുള്ളിയായ്...

നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...

ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...

Song video

Watch on YouTube

Song information

Music: എം ജയചന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: സുജാത മോഹൻ

Raaga: ദർബാരികാനഡ

Film/album: നമ്മൾ തമ്മിൽ

Explore this song