Malayalam lyrics
ചങ്ങഴി മുത്തുമായ് കൂനി കൂനി വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ കാറ്റിന്റെ കൈ തട്ടി താഴെ പോയി വെള്ളാരം മിനുങ്ങുന്ന മഴമുത്ത് കുന്നിൻ മേലേ ഒന്നു വീണു ചന്നം പിന്നം രണ്ടു വീണു പിന്നെ പിന്നെ പെയ്തു പെരുത്തു പെരുമഴ ഒരുപുഴയായ് ഒരു ചങ്ങഴി മുത്തുമായ് കൂനി കൂനി വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ കാറ്റിന്റെ കൈ തട്ടി താഴെ പോയി വെള്ളാരം മിനുങ്ങുന്ന മഴമുത്ത് അക്കാണും ജാലം ഏഴു നിറങ്ങൾ അണിഞ്ഞ കവാടം പൂപ്പാലം പോലെ ഇതു പീലിക്കാവടിയോ അക്കാണും ജാലം ഏഴു നിറങ്ങൾ അണിഞ്ഞ കവാടം പൂപ്പാലം പോലെ ഇതു പീലിക്കാവടിയോ ആകാശക്കാവിൽ തൈപ്പൂയം കിട തരികിട മേളം മിന്നാര കതിരല മേലേ മഴയുടെ മയിലാട്ടം ഒരു ചങ്ങഴി മുത്തുമായ് കൂനി കൂനി വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ കാറ്റിന്റെ കൈ തട്ടി താഴെ പോയി വെള്ളാരം മിനുങ്ങുന്ന മഴമുത്ത്.... പൂത്താങ്കിരി പാടി കരിയില പാട്ടും കാറ്റിൽ പാടി തൈച്ചേമ്പിൻ താളിൽ പുള്ളിക്കുറുമ്പൻ പൂത്താങ്കിരി പാടി കരിയില പാട്ടും കാറ്റിൽ പാടി തൈച്ചേമ്പിൻ താളിൽ പുള്ളിക്കുറുമ്പൻ കരുമാടി പാടം കൈ നീട്ടി പുതു ഞാറു നനയ്ക്കാൻ ചങ്ങാത്തം തേടി വരുന്നൊരു മഴയുടെ കളിയാട്ടം... ചങ്ങഴി മുത്തുമായ് കൂനി കൂനി വിണ്ണിലെ മുത്തശ്ശി വരുന്നുണ്ടേ കാറ്റിന്റെ കൈ തട്ടി താഴെ പോയി വെള്ളാരം മിനുങ്ങുന്ന മഴമുത്ത് കുന്നിൻ മേലേ ഒന്നു വീണു ചന്നം പിന്നം രണ്ടു വീണു പിന്നെ പിന്നെ പെയ്തു പെരുത്തു പെരുമഴ ഒരുപുഴയായ്
Song video
Song information
Music: ബിജിബാൽ
Lyricist: അനിൽ പനച്ചൂരാൻ
Singer: ഗണേശ് സുന്ദരം
Film/album: ലൗഡ് സ്പീക്കർ
Explore this song
- Singer: ഗണേശ് സുന്ദരം
- Film / album: ലൗഡ് സ്പീക്കർ
- Composer: ബിജിബാൽ
- Lyricist: അനിൽ പനച്ചൂരാൻ