Malayalam lyrics
ചേർത്തലയ്ക്കെന്നും കീർത്തിയായ് മിന്നും കാർത്യായനി കൃഷ്ണ ഭഗിനീ എന്നകക്കാമ്പിൻ പൊന്നണിക്കൊമ്പിൽ എന്നുമൂഞ്ഞാലാടും അംബേ നീ എന്നുമൂഞ്ഞാലാടും അംബേ (ചേർത്തല) സ്വർണമരാളങ്ങൾക്കൊപ്പം രമിക്കും വർണനാതീതമാം ചൈതന്യമേ (2) നിന്നടുത്തെത്താനായ് ഓടിയും ചാടിയും നന്നേ കുഴഞ്ഞു പോയ് മായേ ഞാൻ നന്നേ കുഴഞ്ഞു പോയ് മായേ (2) (ചേർത്തല) എട്ടല്ല എണ്ണൂറു തീർത്ഥം തിരഞ്ഞാലും കിട്ടുവാനാവാത്ത രത്നമല്ലേ (2) പാരിന് പൊൽകതിരും കണിയും കൊണ്ട് ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ നീ ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ (2) (ചേർത്തല)
Song video
Song information
Music: ജി എസ് വെങ്കടേഷ്
Lyricist: പി സി അരവിന്ദൻ
Singer: കെ ജെ യേശുദാസ്
Raaga: ആനന്ദഭൈരവി
Film/album: തുളസിമാല വാല്യം 2
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: തുളസിമാല വാല്യം 2
- Composer: ജി എസ് വെങ്കടേഷ്
- Lyricist: പി സി അരവിന്ദൻ