Malayalam lyrics
ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ (2) സുന്ദരമായ നിൻ ചുരുൾ മുടിക്കെട്ടിൽ.. മാരിവിൽ മായാതൊളിച്ചിരുന്നു.. ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ... മലർമാസരാവുകൾ കൊഴിഞ്ഞുപോയെങ്കിലും വിജനമാം വീഥിയിൽ കാത്തിരുന്നു.. (2) നിന്നെയും തേടി ഞാൻ.. അലയുന്നു ഓർമ്മതൻ തേരിലിന്നലയുന്നു.. ഓർമ്മതൻ തേരിൽ.. അലയുന്നു ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ (2) രാക്കിളി പാടിയ രാവുകളെങ്ങുപോയ് നക്ഷത്രച്ചിന്തുകൾ പൊലിഞ്ഞുപോയി (2) നിന്നെയും തേടി ഞാൻ അലയുന്നു.. ഓർമ്മതൻ തേരിലിന്നലയുന്നു.. ഓർമ്മതൻ തേരിൽ.. അലയുന്നു ചിലമ്പിട്ട കാലുകൾ കിലുങ്ങുന്ന വേളയിൽ മധുമന്ദഹാസം വിരിഞ്ഞു നിന്നിൽ..
Song information
Music: നിഖിൽ പ്രഭ
Lyricist: ഫിലിപ്പോസ് തത്തംപ്പള്ളി
Singer: നജിം അർഷാദ്
Film/album: ഡെഡ്‌ലൈൻ
Explore this song
- Singer: നജിം അർഷാദ്
- Film / album: ഡെഡ്‌ലൈൻ
- Composer: നിഖിൽ പ്രഭ
- Lyricist: ഫിലിപ്പോസ് തത്തംപ്പള്ളി