Malayalam lyrics

ചൊല്ലീടാം സുല്ല് സുന്ദരി

വില്ലെടുത്തു തല്ലിടല്ലേ നല്ല പെണ്മണി

അമ്പമ്പോ രംഭയാണിവൾ

വമ്പെടുത്തു തുള്ളിവന്ന കൊമ്പനാനയോ

മത്തഗാമിനി നൃത്തമാടി വാ

മുത്തുപോലെ വാ മുത്തമേകിടാൻ

ചിട്ടയോടേ പാട്ടുപാടി കൂട്ടുകൂടി

ആട്ടമാടിയോ ഹോയ്

(ചൊല്ലീടാം...)

റോക്ക് ആൻഡ് റോളിലോ 

ബ്രേയ്ക്കിൻ ചോടിലോ

റോമിയോമാരായി കൂടിയാട്

റോസ്മേരിയോ റോയൽലേഡിയോ

റോന്തുചുറ്റി പോകുമീ ചന്ദ്രലേഖയോ

കല്യാണീ..നില്ലു നാണി ഹാ

മെല്ലെ വാണീ..ചൊല്ലു റാണീ

തള്ളിയോടി വാ തുള്ളിയാടി വാ

തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്

(ചൊല്ലീടാം...)

സൂര്യകാന്തിയെ ആര്യംഗംഗയേ

വീര്യമാർന്നകൺകളിൽ ശൗര്യമാണോ

തണ്ടുകാരിയേ ചെണ്ടുമല്ലിയേ

ചുണ്ടിലെന്തു ശുണ്ഠിയോ വെണ്ണിലാവോ

ഫോക്ക്ഡാൻസോ ഫോറിൻഡാൻസോ

ഫോമിലാടീ പോണ ലേഡി

ഉണ്ണിയാർച്ചയോ റാണിഝാൻസിയോ

തരികിട ചൊല്ല് നില്ല് ചൊല്ല് നില്ല്

(ചൊല്ലീടാം...)

Song information

Music: രവീന്ദ്രൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: എം ജി ശ്രീകുമാർ

Film/album: ഇംഗ്ലീഷ് മീഡിയം

Explore this song