Malayalam lyrics
ചിരി ചിരിയോ കളി കളിയോ നട നടയോ പിടിയോ നന്നായി ആടൂ പാടൂ നെടു നെടുകേ കളമൊഴിയേ കുളിരരുളും സരസ്സിൻ മട്ടായി ഓളം തുള്ളി ശിങ്കാരീ നീ ചാഞ്ചാടി ആനന്ദത്തിൽ കൊണ്ടാടീ പാടീട്ടാടീട്ടോടിക്കൂടി കളിയാടീട്ട് പാടീട്ട് മനമതിലൊരു മോഹപ്പൂമൊട്ടിട്ട് അഴകൊട് ചിരി ചിരിയോ കളി കളിയോ നട നടയോ പിടിയോ നന്നായി ആടൂ പാടൂ നെടു നെടുകേ കളമൊഴിയേ ഇഷ്ടം തോന്നും പുന്നാരങ്ങള്‍ അമ്മ നല്‍കും ചിങ്കാരങ്ങള്‍ നിന്നിഷ്ടംപോലുള്ളതെല്ലാം വേണ്ടപോലെ ഒത്തുവല്ലോ വിരിയും മഴവില്‍ നിറമായ് മനസ്സില്‍ വര്‍ണ്ണക്കൊടി കൊടി സരസം വിശദം വിപുലം മനസ്സില്‍ വര്‍ണ്ണച്ചെറുകൊടി കൊടി കൊടി ആടീട്ട് പാടീട്ട് മനമതിലൊരു മോഹപ്പൂമൊട്ടിട്ട് അഴകൊട് ചിരി ചിരിയോ കളി കളിയോ നട നടയോ പിടിയോ നന്നായി ആടൂ പാടൂ പൊങ്ങിപ്പാറും പൂമ്പാറ്റയ്ക്കും താഴെ പാറും ചെമ്പോത്തിനും താഴത്തോടും തങ്കത്തിനും ചേര്‍ന്നിട്ടാടാന്‍ വായോ കാറ്റേ അരികെ ഇനി നീ വണ്ടേ വിരിയും പൂവില്‍ സുഖമോടെ ഞങ്ങള്‍ പാടും പാട്ടിന്‍ ഈണം വണ്ടേ മുരളുക മുരളുക ആടീട്ട് പാടീട്ട് മനമതിലൊരു മോഹപ്പൂമൊട്ടിട്ട് അഴകൊട് ചിരി ചിരിയോ കളി കളിയോ നട നടയോ പിടിയോ നന്നായി ആടൂ പാടൂ നെടു നെടുകേ കളമൊഴിയേ കുളിരരുളും സരസ്സിൻ മട്ടായി ഓളം തുള്ളി ശിങ്കാരീ നീ ചാഞ്ചാടി ആനന്ദത്തിൽ കൊണ്ടാടീ പാടീട്ടാടീട്ടോടിക്കൂടി കളിയാടീട്ട് പാടീട്ട് മനമതിലൊരു മോഹപ്പൂമൊട്ടിട്ട് അഴകൊട് ചിരി ചിരിയോ കളി കളിയോ നട നടയോ പിടിയോ നന്നായി ആടൂ പാടൂ നെടു നെടുകേ കളമൊഴിയേ
Song video
Song information
Music: ശരത്ത്
Lyricist: ബാലേന്ദു
Singer: രഞ്ജിനി ജോസ്
Film/album: എന്റെ
Explore this song
- Singer: രഞ്ജിനി ജോസ്
- Film / album: എന്റെ
- Composer: ശരത്ത്
- Lyricist: ബാലേന്ദു