Malayalam lyrics

ചായമായ് നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം 
മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ
അഞ്ചു പൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ
മലരമ്പിന്‍ തുമ്പിന്‍ ബന്ധങ്ങളില്‍ 
മനസ്സാകും മാന്‍പേട
മുറിവേറ്റു നിന്‍ വേട്ടയിൽ
രാജാവല്ലാ ദുഷ്യന്തനല്ല ഞാന്‍
നിന്‍ ഛായാരൂപം എഴുതിക്കുവാന്‍
ദുര്‍വ്വാസാവില്ലാ...മാഠവ്യൻ വേണ്ട
ദൂരം ചാരെ ചേരുന്നു കാന്താകർഷണം
തേന്മാവാം എന്‍ വാര്‍പന്തലില്‍
വനജ്യോത്സ്നേ വാര്‍മുല്ല നീ
അഞ്ചുപൂക്കളാല്‍ മനമെയ്തു വീഴ്ത്തി നീ
കണ്വന്‍ പോറ്റും മുനികന്യ പോലെയെന്‍
മാനോടൊപ്പം വളരുന്നു ഞാന്‍
ഓടല്‍ തൈലം നിന്‍
ആ....
ഏടപ്പൂമെയ്യില്‍
ഓ....
ആകെ പൂക്കാൻ എന്നും കൈകള്‍ക്കാവേശം
കാലം നെയ്യും നൂല്‍ക്കൂടില്‍ നാം
രാസപ്പൂവും പൂപ്പൈതലും
ചായമായ് നീ തളിര്‍ തൂവലില്‍ വരൂ
എഴുതാം നിന്‍ മായാലേഖാപടം 
മനസ്സാകും വെണ്‍താളില്‍
ഇളംമഞ്ഞിന്‍ നേർത്തയ്യലേ

Song video

Watch on YouTube

Song information

Music: എസ് പി വെങ്കടേഷ്

Lyricist: ബിച്ചു തിരുമല

Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര

Film/album: ഭാസുരം

Explore this song