Malayalam lyrics

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ

തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ

കണ്ണടയ്ക്കുന്നെന്തേ വല്ലാതേ

മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ

ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ

വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും

ഉള്ളൊരുക്കം തന്നെത്താനല്ലേ

ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും

ചില്ലവാഴും റാണിപ്പൂവല്ലേ

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ

മാണിക്യമൊന്നായ് മിന്നും മാനം ചേരാതേ

കണ്ണാടിയാറ്റിൽ നീന്താൻ ആഴം പോരാതെ

മാറാലനൂലിൽ വീഴും ശീലങ്ങളോരോ നാളും

മാറാതെയോ ... വാടാതെയോ ...

അഴകെന്തിനായ് ... അകമെന്തിനായ് ...

മിഴിരണ്ടുമിന്നു മെല്ലെ മൂടി നിന്നതേതു നേരമണയാൻ

വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും

ഉള്ളൊരുക്കം തന്നെത്താനല്ലേ

ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും

ചില്ലവാഴും റാണിപ്പൂവല്ലേ

ചെമ്പകപ്പൂവെന്തേ പുഞ്ചിരിക്കില്ലേ

ഒന്നു മെല്ലെ കണ്ണിൽ നോക്കില്ലേ

തെല്ലൊരിഷ്ടം ചൊല്ലാനോ തെന്നലെത്തുമ്പോൾ

കണ്ണടയ്ക്കുന്നെന്തേ വല്ലാതേ

മഴനീരോടും മഞ്ഞോടും മിണ്ടാനില്ലെന്നോ

ഒരു മുന്നാഴി തേനെന്നോ മെല്ലെ തീരുന്നോ

വെണ്ണിലാവിൽ മുങ്ങുമ്പോഴും മാരിവില്ലോ മൂടുമ്പോഴും

ഉള്ളൊരുക്കം തന്നെത്താനല്ലേ

ചില്ലുവേനൽ കണ്ണിട്ടാലും മുള്ളുവേലി കൈ തൊട്ടാലും

ചില്ലവാഴും റാണിപ്പൂവല്ലേ

Song information

Music: രഞ്ജിൻ രാജ് വർമ്മ

Lyricist: ജോ പോൾ

Singer: ഹരിചരൺ ശേഷാദ്രി

Film/album: ക്വീൻ എലിസബത്ത്

Explore this song