Malayalam lyrics

ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേൻ

അണി തിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ

ദുഷ്ടരാം അസുരരെ ദഹിക്കും തീ ജ്വലിക്കും 

പടുകൺമിഴിമൂന്നും മിടിലവുഉം തൊഴുന്നേൻ

മുടിതോട്ടങ്ങടിയോളം ഉടൽ കണ്ടു തൊഴുന്നേൻ

മുടങ്ങാതെ ഭഗവതിയെ ദിവസം കൈ തൊഴുന്നേൻ

ഭൂലോകം നടുങ്ങുന്ന തിരുനൃത്തം തൊഴുന്നേൻ

കോമരമിളകുന്ന ചിലമ്പൊലി തൊഴുന്നേൻ

ഇക്കണ്ട ഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ

ചൊൽകൊണ്ട തിരുമാന്ധാംകുന്നിലമ്മേ തൊഴുന്നേൻ...

Song information

Music: എം ജയചന്ദ്രൻ

Lyricist: പൂന്താനം

Singer: വിദ്യാധരൻസംഗീത സചിത്ത്

Film/album: മാമാങ്കം (2019)

Explore this song