Malayalam lyrics
കൺപീലിയിൽ കണ്ണീരുമായ് കഥയറിയാതെ തളരുന്നൊരെൻ മോഹമേ ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ ഉരുകുന്നൊരീയമ്മ ഞാൻ എരിഞ്ഞുവോ നിരാശയിൽ കരിഞ്ഞുവോ കൊളുന്തു നീ മറഞ്ഞു പോയീ വരണ്ട കാറ്റിൻ മലയിലെ മേഘമാലകൾ കൊഴിഞ്ഞുവീണോ കുഴഞ്ഞമണ്ണിൽ ഇലയിലെ മഞ്ഞുതുള്ളികൾ വിരുന്നുകാരനായ് വരുന്നു പിന്നെയും ചിറകരിയുന്ന വേനലോ വെറുതേ മനസ്സിനുള്ളിലെ ചിതയുടെ മീതെയായ് ഉറഞ്ഞുനിന്നു തുള്ളുവാൻ കഴിഞ്ഞ കാലം കനിഞ്ഞു നൽകീ ഒരു പിടി നല്ല നാളുകൾ പിരിഞ്ഞു മെല്ലെ തിരഞ്ഞ കണ്ണിൽ മഴിയെഴുതുന്ന വേളകൾ കൊഴിഞ്ഞു പോയൊരാ വസന്തവേളകൾ തിരികെ വരുന്ന കാണുവാൻ തനിയേ നിറഞ്ഞ കണ്ണുമായ് പിടയണ നെഞ്ചുമായ് മയങ്ങി വീഴുമോർമ്മകൾ -----------------------------------------------------------------------------------
Song information
Singer: സുജാത മോഹൻ
Film/album: ശുദ്ധരിൽ ശുദ്ധൻ
Explore this song
- Singer: സുജാത മോഹൻ
- Film / album: ശുദ്ധരിൽ ശുദ്ധൻ