Malayalam lyrics

കസവു ഞൊറിയുമൊരു പുലരി

കളഭമണിയുമുഷമലരി

കസവു ഞൊറിയുമൊരു പുലരി - നറു

കളഭമണിയുമുഷമലരി

ആലോലമിളകുമൊരിതളിലെ 

ഹിമകണമരുളിയ കതിരുകളൊരു 

പുതുകസവു ഞൊറിയുമൊരു പുലരി - നറു

കളഭമണിയുമുഷമലരി

കസവു ഞൊറിയുമൊരു പുലരി

ആകാശമരുണനിറമണിയുമസുലഭ സുരഭിലയാമമായ്‌

ആ ഗംഗ ഒഴുകിയൊഴുകിവരും അനുപമ നിള ലയകാവ്യമായ്‌

മാരിമുകിലിൻ തൂവലിതു പൊഴിഞ്ഞിടുമൊരു കന്നിപ്പാടം

ഒന്നുവിരിയാൻ ഇന്നുലയും ഇളം പൂക്കളിവിടെ

പുലരിയേതോ കന്യയായ്‌ മിഴിയെഴുതുന്നരികേ

പൂത്തുവിടരും പുണ്യമിതു പുലരിമലരു വിരിയുമരിയ കതിരൊളി

ആരാമമുദയരഥമണയുമഭിനവ കിസലയഗേഹമായ്‌

ആഷാഢമുയിരിലിതളണിയുമതിശയ സുമധുരസൂനമായ്‌

ഏതു കുളിരിൽ മുങ്ങിയിതളുലഞ്ഞാടുമൊരു പനിനീർപ്പൂവ്‌

ഒന്നു തെളിയാൻ കാത്തിരുന്നു വെയിൽനാളമിവിടെ

നിറകതിരേതോ തൂവലായ്‌ നിറമെഴുതും വഴിയേ

കാറ്റിലുലയും പുളകമിതു തരളലതിക പടരുമരിയ പുലരൊളി

Song information

Music: ഗോപി സുന്ദർ

Lyricist: ഡി സന്തോഷ്

Singer: ഗായത്രി വർമ്മ

Raaga: ശ്രീരഞ്ജിനി

Film/album: ഉദാഹരണം സുജാത

Explore this song