Malayalam lyrics

കല്യാണസൗഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ
സഖിമാർ കളി പറഞ്ഞോ മിഴികളിൽ നാണമെന്തേ…
പുലരിയുടെ   (കല്യാണസൗഗന്ധികം)
 
ഏതിന്ദ്രജാലങ്ങളാൽ നീയാം വസന്തം തലോടീ ശിലകളലിയും
ഏതിന്ദ്രജാലങ്ങളാൽ നീയെന്റെ അതിലോല തന്ത്രി മീട്ടി
സ്വരമായ് … ലയമായ് …
വനമുരളി പാടുന്നു മൺ വീണയുണരുന്നു
അനുപമകലയുണരുമിവിടമിനി രാജാങ്കണം   (കല്യാണസൗഗന്ധികം)
അനുരാഗഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകീ മദനനണിയും
അനുരാഗഹരിചന്ദനം ഇന്നെന്റെ കനവിൽ സുഗന്ധമേകി
ഉണരൂ … തോഴീ …
സമയമിനി വൈകാതെ മൃദുലഹരി മായാതെ 
അണിയുക പദതളിരിലിളകുമൊരു മണിനൂപുരം (കല്യാണസൗഗന്ധികം)

Song information

Music: ജോൺസൺ

Lyricist: കൈതപ്രം

Singer: ബിജു നാരായണൻ

Raaga: മധ്യമാവതി

Film/album: കല്യാണസൗഗന്ധികം

Explore this song