Malayalam lyrics

കറുത്തകോഴി കരിങ്കുരാന്നു കുരുതി ബക്കൂ മച്ചാനെ 

വെളുത്തപൂവ് മാലകെട്ടി ഒരുക്കി ബക്കൂ മക്കൂ നീ 

കറുത്തകോഴി കരിങ്കുരാന്നു കുരുതി ബക്കൂ മച്ചാനെ 

വെളുത്തപൂവ് മാലകെട്ടി ഒരുക്കി ബക്കൂ മക്കൂ നീ 

തുടിയുണ്ടേ ആട് കുയിലുണ്ടേൽ പാട് 

തുടിയുണ്ടേ ആട് കുയിലുണ്ടേൽ പാട് 

ആന വന്താലും കാപ്പോ നീയപ്പാ 

ദീനം വന്താലും സരണം മുളയപ്പാ.... (കറുത്തകോഴി.......)

മലയിറാങ്കി മരുന്തു തേടി കൂടെ ബന്നില്ലേ 

മണ്ണുമാന്തി കാട്ടുകേങ്ക്‌ ചുട്ടു തന്നില്ലേ 

മുടിയഴിച്ചു ചോട് ബെച്ച് പാട്ടു പാടില്ലേ 

കാടിളക്കി കേഴമാന്റെ ചോര തന്നില്ലേ 

പസി വന്താലും കുരുതി മാരീ വന്താലും കുരുതി

ഇനി എപ്പോവേ അറുതി തുണ നീ താനെ മുളയേ 

മാടം കെട്ടട മറമടിക്കടാ 

മുറ നിറയെ കാണിക്ക ബെക്കടാ 

നേരം പോയീ ചിമ്പാനെ... (കറുത്തകോഴി......)

മയില് പക്കി പോലെയാട് ചൊക്കണക്കിടിയേ... 

കുയിലു പക്കി പോലെ കൂവ് കുങ്കുമക്കണിയെ 

കൂടിറങ്ങി കാടു ബിട്ട് നാട്ടിലേറുമ്പം... 

മുളയാടി ദൈവമേ കാത്തു കൊള്ളണേ 

ജയിച്ചു ബന്താലോ ഹുഡുകി 

തോറ്റു ബന്താലോ കടുക്കും 

നാൻ മുളയാടി വീരൻ 

എന്തു വന്താലും വരുവേൻ 

കൂട്ടം തെറ്റല്ലേ കുലം മുടിക്കല്ലേ 

കാട്ട് പെണ്ണിന്റെ കണ്ണ് നിറക്കല്ലേ 

ബേഗം പോക്കിൻ മാക്കാളേ.... (കറുത്തക്കോഴി.......)

Song video

Watch on YouTube

Song information

Music: തേജ് മെർവിൻ

Lyricist: ഗിരീഷ് പുത്തഞ്ചേരി

Singer: കലാഭവൻ മണി

Film/album: ബാംബൂ ബോയ്‌സ്

Explore this song