Malayalam lyrics

കരളിടറുമ്പോൾ കരം പിടിയ്ക്കേണമേ
പാരിൻ നാഥയാം മാതാവേ
നീയൊഴിഞ്ഞാരുമില്ലല്ലൊ
നോവിത് കൈക്കൊള്ളാൻ  (2)

നീ കത്തുമീ സ്നേഹമാ തിരിനാളം
കേടാ കാരുണ്യ ദീപം (2)
കണ്ണുനീരാറ്റിൽ നീന്തും നോവിൻ കാണാ ചചുഴിയിൽ
വീഴാതെ മാമക മണ്‍കുടിൽ കാക്കും കരുണാകരമേ 
അലമാല മീതെ വീഴാതെ
ഒരു താരക തോണിയാകൂ
താമര തോണിയാകൂ ലോക മാതാവേ

Song video

Watch on YouTube

Song information

Music: ടി എസ് ഭരത്‌ലാൽ

Lyricist: ആലങ്കോട് ലീലാകൃഷ്ണൻ

Singer: ദലീമ

Film/album: മമ്മിയുടെ സ്വന്തം അച്ചൂസ്

Explore this song