Malayalam lyrics

എന്നോമൽ പൂങ്കുരുന്നേ

നോവെണ്ണി പറയാതെ നീ - ഞാൻ

വേറെങ്ങും പോയില്ലല്ലോ

നീ അറിയാതെ അരികെയില്ലേ

നിൻ ചാരെയല്ലാതെ

ഞാനെങ്ങ് ചെന്നിരിക്കാൻ

നിൻ കണ്മുന്നിൽ ഞാനില്ലയോ

അച്ഛന്റെ പൊൻമകളേ

കരയാതേ ... കരയാതേ ... 

കരയാതേ ... കരയാതേ ...

കുഞ്ഞുപൂവിൻ പാദം

പിച്ച വെക്കും നാളിൽ

കുന്നോളം സ്വപ്നങ്ങളായ്

താരാട്ടീണം കേട്ട്

കൺകൾ ചിമ്മും നേരം

രാവാകെ താരങ്ങളായ്

തുള്ളിമഴപോൽ ചിരിമണിയാൽ

നീ ഉള്ളിൽ തുള്ളും വെള്ളിക്കൊലുസായ്

വാനോളം വളർന്നാലും

എൻ കൈതൻ കുമ്പിൾക്കൂട്ടിൽ ഉറങ്ങ് 

എന്നും തണലാവാൻ ഈ

കനലാറ്റും കുളിരാകുവാൻ

നിൻ കണ്മുന്നിൽ ഞാനില്ലയോ

അച്ഛന്റെ പൊൻമകളേ

കരയാതേ ... കരയാതേ ... 

കരയാതേ ... കരയാതേ ...

എന്നോമൽ പൂങ്കുരുന്നേ

നോവെണ്ണി പറയാതെ നീ - 

കരയാതേ ... കരയാതേ ... 

കരയാതേ ... കരയാതേ ...

Song information

Music: ജസ്റ്റിൻ പ്രഭാകരൻ

Lyricist: മനു മൻജിത്ത്

Singer: ബൽറാം

Film/album: ഹൃദയപൂർവ്വം

Explore this song