Malayalam lyrics
കനൽ പോലെ പൊരിയണ മണലിന്റെ ചൂടുള്ള കടലിന്റെ ചൂരുള്ള കാറ്റേ കണ്ടോ നീ കടലിനക്കരെ എന്റെ ബാപ്പാനേ നെഞ്ചു നിറയെ അൻപുള്ളോരെന്റെ ബാപ്പാനേ (കനൽ പോലെ...) എന്റെ ബാപ്പാ താമസിക്കണ വീടു നീ കണ്ടോ എന്റെ ബാപ്പാ നിസ്ക്കരിക്കണ പള്ളി നീ കണ്ടോ (2) ഇന്നു വരും നാളെ വരും എന്നോർത്തെൻ ബാപ്പാനെ ഒന്നു കാണാൻ പൊന്നു മോളു കാത്തിരുപ്പാണു എന്റെ ഉമ്മയും ഉപ്പൂപ്പേം കാത്തിരിപ്പാണ് (കനൽ പോലെ...) പൊന്നു വേണ്ട പണ്ടങ്ങളൊന്നും വേണ്ടാ മിന്നുന്ന കുപ്പായോം തട്ടവും വേണ്ടാ (2) എന്റെ ബാപ്പ ഒന്നിങ്ങു വന്നാൽ മതിയെനിക്ക് കണ്ണുനീരോടെന്റെ ഉമ്മേം കാത്തിരിപ്പാണു പള്ളീൽ എന്നുമോരോ നേർച്ച നേർന്ന് കാത്തിരിപ്പാണ് (കനൽ പോലെ...)
Song information
Music: മങ്കട ദാമോദരൻ
Lyricist: ഒ എൻ വി കുറുപ്പ്
Singer: ഹന്ന യാസിർ
Film/album: കളഭമഴ
Explore this song
- Singer: ഹന്ന യാസിർ
- Film / album: കളഭമഴ
- Composer: മങ്കട ദാമോദരൻ
- Lyricist: ഒ എൻ വി കുറുപ്പ്