Malayalam lyrics

കനവ് മൂളുന്നു.. ദൂരേ വിജന വീഥിയിൽ

നിഴലു നോവുന്നു.. ചാരെ.. കദന വീഥിയിൽ

കവിതപോൽ സുന്ദരം..

ഒഴുകുമീ ജീവിതം...

പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം

കാലചക്രം ആടിത്തീർക്കും..

കളിയരങ്ങോ ജീവിതം

കാലചക്രം ആടിത്തീർക്കും..

കളിയരങ്ങോ.. ജീവിതം

കളിയരങ്ങോ... ജീവിതം..

കുഞ്ഞിളം മനസ്സിൽ.. പടരും

വിഷമയമാം പാതകം..

തിരികെ വരില്ലെന്നോർത്തിടുക.. നാം

ഹരിതമയമാം ജീവിതം...

ഇനിയീ കഥ നാം.. തുടരരുതേ

ഇനിയും വ്യഥകൾ.. നിറയരുതേ.. (2)

കനവ് മൂളുന്നു ദൂരേ.. വിജന വീഥിയിൽ

നിഴലു നോവുന്നു ചാരെ.. കദന വീഥിയിൽ

കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം..

പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം..

കാലചക്രം ആടിത്തീർക്കും..

കളിയരങ്ങോ.. ജീവിതം

കാലചക്രം ആടിത്തീർക്കും..

കളിയരങ്ങോ.. ജീവിതം..

കളിയരങ്ങോ.. ജീവിതം..

Song information

Music: വരുൺ രാഘവ്

Lyricist: മനോജ് മയ്യന്നൂർ

Singer: അഞ്ജു സുഗുണൻ

Film/album: ആകാശത്തിനും ഭൂമിക്കുമിടയിൽ

Explore this song