Malayalam lyrics

കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു
എന്റെ കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു
എന്റെ കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
തെന കുത്തി നൂറാക്കി കാട്ടുകന്നി
തേൻകൂട്ടി അവനൂട്ടി ഓമല്‍പ്പെണ്ണ്
തുടി കൊട്ടിപ്പാടണ കാണിമാരന്‍ വന്ന്
പുടവ കൊടുക്കുവാന്‍ കാത്തുനിന്നു
മലയോരത്താഴ്‌വരയിലെ മൈന
അവൾ മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു
എന്റെ കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
മഴപെയ്‌തു മലയാകെ കുളിരുകോരി
ഇണകൂടാന്‍ ഒരു ജോഡി കൂടുതേടി
മലമുകളിലെ ചന്ദനക്കാട്ടില്‍
കരിമുകില്‍ ഇണചേരും വീട്ടില്‍‍
മലയോരത്താഴ്‌വരയിലെ മൈന
അവള്‍ മൈലാഞ്ചി പൂശി മിനുങ്ങിയ മൈന
കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു
എന്റെ കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു
ചഞ്ചലം ചലചലം പാട്ടു പാടി
മഞ്ചാടിമണിമുത്ത് നൃത്തമാടി
കന്നിയിളംകാടുകള്‍ പൂത്തുലഞ്ഞു
എന്റെ കിങ്ങിണിപ്പെണ്ണ് തേന്‍ ചൊരിഞ്ഞു

Song video

Watch on YouTube

Song information

Music: കെ പി ബ്രഹ്മാനന്ദൻ

Lyricist: എ വി പീതാംബരൻ

Singer: കെ ജെ യേശുദാസ്

Film/album: കന്നിനിലാവ്

Explore this song