Malayalam lyrics

കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി

എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ

ഓടിത്തൊട്ടു കളിക്കുന്ന നേരത്തും നെഞ്ചിന്‍

ഓടത്തണ്ടാല്‍ വിളിക്കും ഞാന്‍ നിന്നെ 

കൊലുസ്സൊന്നു കിലുങ്ങിയാല്‍ 

ആ കരിവള കുണുങ്ങിയാല്‍ (2)

മനസ്സെങ്ങാനോടുന്നു മഴനനഞ്ഞിടവഴിയെ

ഈ എന്റെ ...  കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി

കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ

ആദ്യം നീ നായികയായ് പിന്നെ ഞാന്‍ കഥയെഴുതീ

അതുപാടാന്‍ അനുരാഗം ഒരു രാഗം കടമേകീ

ഒരു വയല്‍‌ക്കുരുവിയും ഇളവെയിലരുവിയും

ആ  കഥ കേള്‍ക്കാന്‍ കൊതിച്ചു നിന്നു

ഉള്ളം തുടിച്ചു നിന്നു..

ഈ എന്റെ ... കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പ്പീലി

കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ

മാഞ്ചോട്ടില്‍ പൂന്തണലില്‍ തെന്നലിന്‍ വിശറിയുമായ്

കനവെല്ലാം പറയുമ്പോള്‍ കളിയാക്കരുതെന്നെ നീ

മുകിലുകളെഴുതിയ മുടിയിഴ തഴുകിയും

നിന്നരുകില്‍ ഞാന്‍ ലയിച്ചു നിന്നു

നാണം ഒളിച്ചു നിന്നു

(കണക്കിന്റെ ... )

Song information

Music: സച്ചിൻ ബാലു

Lyricist: മനു മൻജിത്ത്

Singer: ദേവദത്ത് ബിജിബാൽ സച്ചിൻ ബാലുകൃഷ്ണൻ ഉണ്ണി

Film/album: ഭൂമിയിലെ മനോഹര സ്വകാര്യം

Explore this song