Malayalam lyrics

മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ

മണ്ണിൻ മനസ്സുമായ് വിണ്ണിൻ നിനവുകളിൽ 

വിണ്ണിൻ ഹൃദയമണി തൂവലായ്

ഇനിയും നിറങ്ങൾ വാരിച്ചൂടുവാൻ

പറയാൻ മറന്ന സ്നേഹവാക്കുമായ്

ഇതിലേ വരൂ ... വസന്തതീരമേ

(കണ്ണിൽ കനവുമായ് ... )

ആരോരുമറിയാതെ തേടും നിലാമിഴികൾ

ഉള്ളിന്റെയുള്ളിൽ താലോലമേകാൻ

കുഞ്ഞോമൽ സ്വപ്നങ്ങൾ ... 

ഇനിയെന്നു കാണുമെന്റെ വീഥിയിൽ

പുതുജീവനം പകർന്ന കാതലായ്

വരുമോ നിതാന്തശാന്ത തീരമേ...

(കണ്ണിൽ കനവുമായ് ... )

യാമങ്ങറിയാതെ പൂക്കുന്ന ചില്ലകളിൽ

പാടാൻ മറന്നൊരു രാപ്പാടി പോലെ ഏകാന്തമോഹങ്ങൾ 

ഇനിയേതുകാലമെന്റെ കൈകളാൽ

ഋതുജാലകം പുണർന്നു പുൽകുവാൻ

 വരുമോ സുഗന്ധരാഗതീരമേ ... 

(കണ്ണിൽ കനവുമായ് ... )

Song information

Music: മുരളി അപ്പടത്ത്

Lyricist: ലെജിൻ ചെമ്മാനി

Singer: ഹരിചരൺ ശേഷാദ്രി

Film/album: മൊരടൻ

Explore this song