Malayalam lyrics

കണ്ണാരം പൊത്തിക്കളിക്കുന്ന കാലത്ത്

കണ്ണേ നീയെന്റേതായതല്ലേ

കളിവീടു മേഞ്ഞു മയങ്ങുന്ന നേരത്ത്

കരള്‍ പാതി അറിയാതെ കൈമാറീല്ലേ

ഒരുനാളൊരുമിക്കുമെന്ന കിനാവില്‍ 

ഒരുപാടുരാവില്‍ ഉറങ്ങാതിരുന്നില്ലേ

തലയിണത്തുമ്പില്‍ ചുംബനം വിതറി നാം

ചുണ്ടത്തു മധുരം നിറച്ചതല്ലേ

പൂങ്കിനാപ്പുതപ്പില്‍ നീയില്ലെന്നറിഞ്ഞിട്ടും 

പൂമെത്തയെത്ര വാരിപ്പുണര്‍ന്നു നാം (2)

പൂമഴയായി നാം പെയ്തു തോര്‍ന്നില്ലേ

പൂമരമായ് നാം പൂത്തുലഞ്ഞില്ലേ (2)

(കണ്ണാരം.... )

Song information

Music: സച്ചിൻ ബാലു

Lyricist: എ ശാന്തകുമാർ

Singer: വിജയ് യേശുദാസ്മൃദുല വാര്യർ

Film/album: ഭൂമിയിലെ മനോഹര സ്വകാര്യം

Explore this song