Malayalam lyrics

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

കഥകള്‍ കൈമാറും അനുരാഗമേ

നീയറിഞ്ഞോ നിന്നിലൂറും

മോഹഗംഗാജലം മധുരദേവാമൃതം

മധുരദേവാമൃതം..  (കണ്ണും കണ്ണും...)

ലഹരിയെങ്ങും നുരകള്‍ നെയ്യും 

ലളിതഗാനങ്ങളായ്.. 

കരളിനുള്ളില്‍ കുളിരു പെയ്യും 

തളിര്‍വസന്തങ്ങളില്‍ 

ഇനിയൊരു വനലത മലരണിയും

അതിലൊരു ഹിമകണമണിയുതിരും.. (കണ്ണും കണ്ണും...)

Song video

Watch on YouTube

Song information

Music: ശ്യാംബിജിബാൽ

Lyricist: ബിച്ചു തിരുമല

Singer: സുദീപ് കുമാർരാജലക്ഷ്മി

Film/album: വെനീസിലെ വ്യാപാരി

Explore this song