Malayalam lyrics
(M)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ (F)ഒഴുകി ഞാനും നിന്റെ തീരം (M)കണ്ടു നിന്നെ നിന്റെ നേരിൽ (F)നോവുകൾ സാഗരം തേടി.....യാത്രയായി.. (M)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ (F)തോണിയാടും നെഞ്ചിലാകെ പെയ്തലിഞ്ഞു കൂടി മേഘം... (M)ഏകയായോ നിന്റെ വാക്കും മെല്ലെ വായോ പാട്ടുപോലെ.. (F)അകമൊരു നിലവിന്റെ താമര അതിനൊരു പറയാ ചാരുത.. (M)തിരകളിലഴകിന്റെ നീർ ചുഴി അറിയുകയാകാം നിൻ വിളി..... (F)കടലാഴും തിരഞ്ഞൊരു പൂഞ്ചോല നീ (M)നിന്റെ തീരം തലോടുന്ന കാറ്റാണു ഞാൻ (F)ഒഴുകി ഞാനും നിന്റെ തീരം (M)കണ്ടു നിന്നെ നിന്റെ നേരിൽ (F)നോവുകൾ സാഗരം (M)തേടി..യാത്രയായി..
Song information
Music: സച്ചിൻ ബാലു
Lyricist: സുബിൻ ഉണ്ണികൃഷ്ണൻ
Singer: സച്ചിൻ ബാലുശ്രുതി ശിവദാസ്
Film/album: ഇ എം ഐ
Explore this song
- Singer: സച്ചിൻ ബാലുശ്രുതി ശിവദാസ്
- Film / album: ഇ എം ഐ
- Composer: സച്ചിൻ ബാലു
- Lyricist: സുബിൻ ഉണ്ണികൃഷ്ണൻ