Malayalam lyrics

കാർമേഘം മൂടുന്നു

കണ്ണീരാൽ പെയ്യുന്നു

ഇടറി വീഴുമീ

കിനാവു കൂട്ടിലായ്

ഇഴമുറിഞ്ഞു നീ

ഇരുതേങ്ങൽ ബാക്കിയായ്

ഒരു കാറ്റിനാൽ തിരിയൂതവേ

മെഴുകോർമ്മകൾ 

ഇരുളാകവേ

പറയാതെ പോയി നീ

ഓർക്കവേ..

വരുമൊരു മാത്രയിൽ

അരുമയോടന്നു നിന്റെ

പൈതലായിരുന്ന നാളുകൾ

പ്രാണനെ തൊടുമൊരു താളമായ്

കരുതലിൻ ആഴമായറിഞ്ഞ 

നാളമെങ്ങണഞ്ഞു പോയ്

ഉള്ളു നെയ്ത

കമ്പളമിന്നൂർന്നു വീണുവോ

നിറയുന്നോ ആകവേ

ഉറയുന്നോ മഞ്ഞുപോൽ

ചലനം നിലയ്ക്കുമോ

കാർമേഘം മൂടുന്നു

കണ്ണീരാൽ പെയ്യുന്നു

ഇടറി വീഴുമീ

കിനാവു കൂട്ടിലായ്

ഇഴമുറിഞ്ഞു നീ

ഇരുതേങ്ങൽ ബാക്കിയായ്

ഒരു കാറ്റിനാൽ തിരിയൂതവേ

മെഴുകോർമ്മകൾ 

ഇരുളാകവേ

ഇനിയാര് കാവലായ്

Song information

Music: രഞ്ജിൻ രാജ് വർമ്മ

Lyricist: ബി കെ ഹരിനാരായണൻ

Singer: സന്തോഷ്

Film/album: കാവൽ

Explore this song